വിജ്ഞാനം വിരൽതുമ്പിലാക്കി കൊല്ലം എസ്.എൻ.കോളേജ് ലൈബ്രറി

Kerala Kaumudi News: July 1, 2016, 12:35 am

കൊല്ലം : കൊല്ലം ശ്രീനാരായണ കോളേജ് ലൈബ്രറി ഡിജിറ്റൽ ലൈബ്രറിയാകുവാൻ തയ്യാറായി. കോളേജിലെ 15 ഡിപ്പാർട്ട്‌മെന്റുകളിലുണ്ടായിരുന്ന ഒന്നേകാൽ ലക്ഷത്തിലധികം പുസ്തകങ്ങളും അമൂല്യങ്ങളായ റഫറൻസ് ഗ്രന്ഥങ്ങളും ആനുകാലികങ്ങളും അടക്കം ഒരിടത്ത് കേന്ദ്രീകരിച്ച് വിവരസാങ്കേതികവിദ്യയിലൂടെ ഇലക്‌ട്രോണിക് സംവിധാനത്തിലേക്ക് രൂപപ്പെടുത്തി. എസ്.എൻ.കോളേജിലെ ഹിസ്റ്ററി ബ്ലോക്കിന്റെ ഒന്നാം നിലയിൽ 6000ച.അടി വിസ്തൃതിയിലാണ് സെൻട്രൽ ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്.
സെൻട്രൽ ലൈബ്രറിയിലെ ഏതെങ്കിലും ഒരു പുസ്തകം തിരയുന്ന ഒരാൾക്ക് ആ പുസ്തകത്തിന്റെ വിവരങ്ങൾ, ഉള്ളടക്കത്തിന്റെ സംക്ഷിപ്ത രൂപം, കവർ പേജിന്റെ ചിത്രം, സമാന ഉള്ളടക്കമുള്ള മറ്റ് പുസ്തകങ്ങളെ സംബന്ധിച്ച വിവരങ്ങളും പുതിയ സംവിധാനത്തിലൂടെ ഇനിമുതൽ ലഭ്യമാകും. ഇലക്‌ട്രോണിക് സാങ്കേതികവിദ്യയിൽ പരിജ്ഞാനമില്ലാത്തവർക്കു പോലും വളരെ ലളിതമായി ഓൺലൈൻ പബ്ലിക് ആക്‌സസ് കാറ്റലോഗിലൂടെ (opac) ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളുടെയും വിവരങ്ങൾ ക്ഷണത്തിൽ ലഭ്യമാകും. ഓപ്പൺസോഴ്‌സ് സോഫ്റ്റ്‌വെയറായ ‘കോഹ’ യിലൂടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
ആധുനികലൈബ്രറി സംവിധാനത്തിൽ അധിഷ്ഠിതമായ സെർവർകംപ്യൂട്ടർ, ഹൈസ്പീഡ് കണക്ഷനോടുകൂടിയ ഇന്റർനെറ്റ് ബ്രൗസിംഗ് സെന്റർ എന്നിവ കൂടാതെ റിപ്രോഗ്രഫിക് സൗകര്യങ്ങളും സെൻട്രൽ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. സെൻട്രൽ ലൈബ്രറിയുടെ ശേഖരത്തിൽ പാഠ്യവിഷയങ്ങളിലെ പുസ്തകങ്ങൾക്കു പുറമേ സംസ്‌കൃതം, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള കഥ, കവിത, നോവൽ തുടങ്ങി സാഹിത്യശാഖകളിലെ മറ്റനേകം പുസ്തകങ്ങളും ലഭ്യമാണ്. ഇവക്ക് പുറമേ എസ്.എൻ.കോളേജിലെ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെ പ്രബന്ധങ്ങളുടേയും എം.ഫിൽ, പി.എച്ച്.ഡി ഗവേഷണപ്രബന്ധങ്ങളുടേയും വലിയ ശേഖരം ഇവിടെ ലഭ്യമാകും. കോളേജിലും പുറത്തുമുള്ള ഗവേഷകരുടെ പഠനത്തിന് ഏറെ പ്രയോജനകരമായ റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരത്തോടൊപ്പം 1950 മുതലുള്ള ഹിന്ദുദിനപത്രമടക്കം മിക്കപത്രങ്ങളുടെയും അതിവിപുലമായ ഒരു ആർകെവ്‌സും കോളേജിൽ സജ്ജീകരിച്ചിട്ടുണ്ട്. സെൻട്രൽ ലൈബ്രറിയുടെ മറ്റൊരു പ്രധാന സവിശേഷത ugc-inflibnet ന്റെ n-list ലൂടെ പതിനായിരത്തിലധികം ഇലക്‌ട്രോണിക് ജേർണലുകളും, എണ്ണായിരത്തിലധികം ഇലക്‌ട്രോണിക്‌സ് ബുക്കുകളും നിരവധി ബിബ്ലിയോഗ്രാഫിക് ഡാറ്റാബേസുകളും ലഭ്യമാകുന്നു എന്നതാണ്.
അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, ഗവേഷകർ തുടങ്ങി അക്കാദമിക് താല്പര്യമുള്ള ഏവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ ലൈബ്രറിയുടെ പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. പ്രവൃർത്തി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 6.30വരെയും, അവധി ദിവസങ്ങളിൽ 9.30 മുതൽ 4.30 വരെയും പ്രവർത്തിക്കുന്നതായിരിക്കും. വായനക്കാർക്കും ഗവേഷകർക്കും കോളേജിലെ ലൈബ്രറി സംവിധാനങ്ങൾ ജൂലൈ ഒന്നു മുതൽ പ്രയോജനപ്പെടുത്താവുന്നതാണെന്ന് പ്രിൻസിപ്പൽ ഡോ.കെ.ബി.മനോജും ലൈബ്രേറിയൻ ഡോ.ബി.ഷാജിയും അറിയിച്ചു. –
e-library-snck-news
digital-library-english-news

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s